തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിൽ നിർമ്മലം പദ്ധതി ഉദ്ഘാടനം ചെയ്തു.

 കാരക്കുന്ന്: സംസ്ഥാന സർക്കാറിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച പൊതുജന പങ്കാളിത്തത്തോടെയുള്ള മാലിന്യ പരിപാലന ക്യാമ്പയിൻ നിർമ്മലം പുതു യുഗ കേരളത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ജില്ലാ ജോയിന്റ് ഡയറക്ടർ ശ്രീ കെ സിദ്ദീഖ് നിർവഹിച്ചു, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ എൻ പി മുഹമ്മദ് അധ്യക്ഷത വഹിച്ചു ശുചിത്വ മിഷൻ ജില്ലാ കോഡിനേറ്റർ ശ്രീമതി ആതിര ക്ലാസ് എടുത്തു , പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലില്ലി ടീച്ചർ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ശ്രീ മജീദ് പാലക്കൽ, അൻവർ കോയ തങ്ങൾ, ശ്രീദേവി പ്രാകുന്ന്, ഗ്രാമപഞ്ചായത്ത് മെമ്പർ സുധീഷ്, സമിതി വൈസ് ചെയർമാൻ ഇ എ സലാം, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഹർഷാദ്, ഹെൽത്ത് ഇൻസ്പെക്ടർ റോണി കെ ജോൺ, സിഡിഎസ് ചെയർപേഴ്സൺ ഹസ്നി എന്നിവർ സംസാരിച്ചു, പ്രസ്തുത ക്യാമ്പയിന്റെ ഭാഗമായി Ic 100 challenge, i care, i clean, i committ, കരുതലോടെ കണ്ടെത്താം ഒരുമിച്ച് ശുദ്ധീകരിക്കാം, തുടർച്ചയായി സംരക്ഷിക്കാം എന്ന പേരിൽ 100 ദിവസത്തെ ജനകീയ ക്യാമ്പയിനിൽ നടത്തുന്ന എല്ലാ വാർഡിലെയും ഒരു സ്ഥലവും, പഞ്ചായത്തിന്റെ ഘടക സ്ഥാപനങ്ങൾ, അംഗനവാടികൾ, സ്കൂളുകൾ, തുടങ്ങിയ ഇടങ്ങളിൽ ക്യാമ്പയിൻ സംഘടിപ്പിച്ച് ശുചീകരിക്കുന്നതിന് തീരുമാനിച്ചു

യോഗത്തിലെ പ്രധാന നിമിഷങ്ങളും പ്രസംഗങ്ങളും ചിത്രങ്ങളിലൂടെ

യോഗത്തിന്റെ ചിത്രങ്ങൾ

© പഞ്ചായത്ത് ഫോട്ടോ ഗാലറി

തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിൽ നിർമ്മലം പദ്ധതി ഉദ്ഘാടനം ചെയ്തു.