ഇത് നിര്‍മ്മാണത്തിലുള്ള വെബ് സൈറ്റാണ് ഇതിലെ ഉള്ളടക്കം അപൂര്‍​ണ്ണമാണ്
കാഴ്ചപ്പാടും ദൌത്യവും

ക്ഷേമ പ്രവര്‍ത്തനങ്ങള്‍

ക്ഷേമപദ്ധതികള്‍

ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കപ്പെടുന്നു. കാലാകാലങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായി ഈ പഞ്ചായത്തിലും ക്ഷേമപദ്ധതികള്‍ നടപ്പിലാക്കി വരുന്നു. വാര്‍ദ്ധക്യകാല പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, ബുദ്ധിമാന്ദ്യം ബാധിച്ചവര്‍ക്കുള്ള പെന്‍ഷന്‍, കര്‍ഷക തൊഴിലാളി പെന്‍ഷന്‍, 50 വയസ്സു കഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ എന്നീ ധനസഹായങ്ങള്‍ പഞ്ചായത്ത് വിതരണം ചെയ്യുന്നുണ്ട്. ബാലികാ സമൃദ്ധിയോജന, തൊഴില്‍രഹിതവേതനം സാധുക്കളായ വിധവകളുടെ പെണ്‍മക്കള്‍ക്ക് വിവാഹ ധനസഹായം, പട്ടികജാതി ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള യാത്രാബത്ത എന്നീ വിവിധ തരത്തിലുള്ള ക്ഷേമപദ്ധതികളിലൂടെ സാധുജനങ്ങള്‍ക്ക് പഞ്ചായത്ത് സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. 156 കുടുംബശ്രീ യൂണിറ്റുകളും, 3 അക്ഷയകേന്ദ്രങ്ങളും തൃക്കലങ്ങോട് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു.

ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍

സ്വയം തൊഴിലും മറ്റ് തൊഴില്‍ പദ്ധതികളും പ്രോത്സാഹിപ്പിച്ച് ഗ്രാമങ്ങളിലെ ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സ്ഥായിയായ വരുമാനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്വാശ്രയ സംഘങ്ങളിലൂടെയാണ് ഇത് നടപ്പാക്കുക. സ്വര്‍ണ്ണ ജയന്തി ഗ്രാമ സ്വരോസ്ഗര്‍ യോജന (എസ്.ജി.എസ്.വൈ) യെയാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഗ്രാമീണ ഉപജീവന മിഷനാക്കി (നാഷണല്‍ ലൈവലിഹുഡ് മിഷന്‍ ‍- എന്‍ .ആര്‍ .എല്‍ .എം) മാറ്റുന്നത്.

ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പുനിയമം-2005

2008 ഫെബ്രുവരി 2 മുതല്‍ നടപ്പിലാക്കുന്നു.