ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കില്‍ വണ്ടൂര്‍ ബ്ളോക്കിലാണ് തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. തൃക്കലങ്ങോട്, കാരക്കുന്ന്, എളങ്കൂര്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിനു 59.99 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കാവനൂര്‍, എടവണ്ണ, തിരുവാലി പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് പോരൂര്‍, പാണ്ടിക്കാട്, തിരുവാലി പഞ്ചായത്തുകളും, തെക്കുഭാഗത്ത് മഞ്ചേരി മുനിസിപ്പാലിറ്റിയും, പാണ്ടിക്കാട് പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് പുല്‍പ്പറ്റ, കാവനൂര്‍ പഞ്ചായത്തുകളും, മഞ്ചേരി മുനിസിപ്പാലിറ്റിയുമാണ്. എളങ്കൂര്‍, തൃക്കലങ്ങോട്, കാരക്കുന്ന് എന്നീ മൂന്ന് ഗ്രാമങ്ങള്‍ ഉള്‍പ്പെട്ട ഈ പഞ്ചായത്തിലെ ഓരോ ഗ്രാമത്തിന്റെയും സ്ഥലനാമങ്ങള്ക്കു പിന്നിലുള്ള ചരിത്രം തന്നെ ഈ പ്രദേശത്തിന്റെ സാംസ്കാരികമായ സവിശേഷതകളെ സൂചിപ്പിക്കുന്നതാണ്. പ്രസ്തുത മൂന്നു ഗ്രാമങ്ങളില്‍...
കൂടുതൽ വായിക്കുക